Kerala
KSRTC : 'KSRTC ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും': പുതിയ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
മറ്റു സ്വകാര്യ വാഹനങ്ങൾക്കും ഇത് ഉപയോഗിക്കാൻ കഴിയും എന്നാണ് വിവരം.
തിരുവനന്തപുരം : പുതിയ പ്രഖ്യാപനവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. കെ എസ് ആർ ടി സി ഇനിമുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.(KB Ganesh Kumar about KSRTC)
ആദ്യ കേന്ദ്രം ഉടൻ തന്നെ തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. മറ്റു ഡിപ്പോകളിലും ഇത് ആരംഭിക്കും.
സമൂഹ മാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മറ്റു സ്വകാര്യ വാഹനങ്ങൾക്കും ഇത് ഉപയോഗിക്കാൻ കഴിയും എന്നാണ് വിവരം.