
തിരുവനന്തപുരം : കെ എസ് ആർ ടി സി യൂണിയനുകൾ നാളത്തെ ദേശീയ പണിമുടക്കിൻ്റെ ഭാഗമാകില്ലെന്ന് പറഞ്ഞ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. (KB Ganesh Kumar about KSRTC )
യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല എന്നും, നാളെ കെ എസ് ആർ ടി സി ബസുകൾ സർവ്വീസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ അവർ സന്തുഷ്ടരാണെന്നും, പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോവുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.