തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐ ടി ജീവനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മോഷണത്തിനായാണ് എത്തിയതെന്നാണ് തിരുവനന്തപുരം ഡി സി പി പറഞ്ഞത്. (Kazhakkoottam rape case )
ഇയാൾ തൊട്ടടുത്ത 2 വീടുകളിൽ മോഷ്ടിക്കാൻ കയറിയതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ ഇയാൾ ഒരു തെളിവുകളും അവശേഷിപ്പിച്ചിരുന്നില്ല.
സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്നും, ചെറുത്തുനിൽപ്പ് ഉണ്ടായെന്നും ഡി സി പി പറഞ്ഞു. കൂടാതെ, കഴക്കൂട്ടത്ത് പ്രത്യേക പട്രോളിംഗ് നടത്തുമെന്നും, ഹോസ്റ്റലുകൾക്ക് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.