
തൃശ്ശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം പ്രവർത്തിക്കാരൻ ബാലുവിൻ്റെ രാജി ദേവസ്വം സ്വീകരിച്ചു. ഇന്ന് ചേർന്ന യോഗത്തിലാണ് ദേവസ്വം ഭരണ സമിതി തീരുമാനം എടുത്തത്. ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട ബാലു രാജിവെച്ച ഒഴിവ് കേരള റിക്രൂട്ട്മെൻറ് ബോർഡിന് ഉടൻ റിപ്പോർട്ട് ചെയ്യും.
മെഡിക്കൽ ലീവ് അവസാനിക്കാനിരിക്കെയാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു രാജി സമർപ്പിച്ചത്. അവധി കഴിഞ്ഞെത്തിയാല്‍ ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം തസ്തികയില്‍ത്തന്നെ തുടരുമെന്ന് ദേവസ്വം വ്യക്തമാക്കിയിരുന്നു.ഇതിനിടയിലാണ് ബാലു രാജി നൽകിയത്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് കഴിഞ്ഞ ഫെബ്രുവരി 24ാം തീയതി തിരുവനന്തപുരം സ്വദേശി ബാലുവിനെ കഴകം പ്രവർത്തിക്കാരനായി നിയമിച്ചത്.