ആലപ്പുഴ : ഭാര്യ സാമ്പത്തിക ബാധ്യതയെ തുടർന്ന് വീട് വിടുകയും രണ്ടു മാസമായി യാതൊരു വിവരം ലഭിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കി. ഇതിന് പിന്നാലെ കണ്ണൂരിൽ ഹോം നഴ്‌സായി ജോലി ചെയ്‌തിരുന്ന ഭാര്യയെ കണ്ടെത്തി.(Kayamkulam man's suicide case)
വിനോദ് എന്ന 49കാരനാണ് മരിച്ചത്. രഞ്ജിനിയെ കാണാതായതിന് ശേഷം ഇയാൾ തിരികെ വരാൻ അപേക്ഷിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇവർ ഇതൊന്നും അറിഞ്ഞിരുന്നില്ല.