കാസർഗോഡ് : കാസർഗോഡ് തലപ്പാടി വാഹനാപകടത്തിൽ കർണാടക ആർടിസി ബസിന്റെ ഡ്രൈവർ അറസ്റ്റിൽ. കർണാടക ബാഗൽകോട്ട് സ്വദേശി നിജലിംഗപ്പ (47) യാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം നടന്നത്.ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം.നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്റ്റോപിലേക്ക് ഇടിച്ചു കയറിയത്.അപകടത്തിൽ ആറ് പേരാണ് മരിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്‌ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഇതില്‍ ഹസ്‌നയ്ക്ക് പതിനൊന്ന് വയസ് മാത്രമാണ് പ്രായം. അപകടത്തില്‍ പരുക്കേറ്റ സുരേന്ദ്രന്‍, ലക്ഷ്മി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കര്‍ണാടക മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.