കാസർകോട് വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി |suicide death

പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയിൽ മൃതദേഹം കണ്ടെത്തിയത്.
suicide death
Published on

കാസർകോട് : കാസർകോട് അമ്പലത്തറ ഏഴാംമൈലിൽ വൈദികൻ തൂങ്ങി മരിച്ചു. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിൽ (44) ആണ് ആത്മഹത്യ ചെയ്‌തത്‌.

പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.

പോർക്കളം എം സി ബി എസ് ആശ്രമത്തിൽ ഒരു വർഷമായി താമസിക്കുകയായിരുന്നു. രാവിലെ കുർബാനയ്ക്ക് കാണാത്തതിനാൽ റൂമിൽ നോക്കിയപ്പോൾ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. അത് കണ്ട് ആ വീട്ടിൽ നോക്കുമ്പോൾ തൂങ്ങി മരിച്ച നിലയിൽ കാണെത്തുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com