കാസർഗോഡ് : 16കാരനെ കാസർഗോട്ട് പീഡനത്തിനിരയാക്കിയ കേസിലെ പ്രതികൾ ഉന്നതരാണ്. ഇക്കൂട്ടത്തിൽ എഇഒ, യൂത്ത് ലീഗ് നേതാവ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവരുണ്ട്. ചിലർ ഒളിവിലാണ്. (Kasaragod POCSO case updates)
ജില്ലയുടെ പുറത്തേക്കും കേസന്വേഷണം വ്യാപിപ്പിക്കും. ഡേറ്റിംഗ് ആപ്പായ GRINDR (GAY DATING AND CHAT) വഴിയാണ് ഇവർ പരിചയം സ്ഥാപിച്ചതെന്നാണ് വിവരം. രണ്ടു വർഷമായി പ്രതികൾ കുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നു.
കുട്ടി ആപ്പ് ഉപയോഗിച്ചത് 18 വയസായെന്ന് രേഖപ്പെടുത്തിയാണ്. ചന്തേര പോലീസ് സ്റ്റേഷനിൽ മാത്രം 6 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലയ്ക്ക് പുറത്ത് 8 കേസുകളും ഉണ്ട്. 18 പേരാണ് പ്രതികൾ. ഇനിയും 10 പേരെക്കൂടി പിടികൂടാനുണ്ട്.