കാസർകോട്: കാസർഗോഡ് പോക്സോ കേസിൽ എ ഇ ഒ യെ സസ്പെൻഡ് ചെയ്തു.ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ വികെ സൈനുദീനെതിരെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടി എടുത്തത്.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇയാൾ റിമാൻഡിൽ ആണ്.
സംഭവത്തിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്നാണ് സസ്പെൻഷൻ. പോക്സോ കേസിൽ ഉൾപ്പെട്ട് പൊതുജന മധ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയതിന് കേരള സിവിൽ സർവീസ് ചട്ട പ്രകാരമാണ് സസ്പെൻഷനെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിൽ പറഞ്ഞു.
ഡേറ്റിംഗ് ആപ്പ് ഏജന്റായിരുന്നു കുട്ടിയെ പ്രതികൾക്കായി കൈമാറിയിരുന്നത്. ചന്തേര പോലീസ് സ്റ്റേഷനിൽ ആറു കേസുകളും കണ്ണൂർ,കോഴിക്കോട്, എറണാകുളം ജില്ലകളിലായി എട്ടു കേസുകളും ആണ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ എഇഒയും മുസ്ലിം യൂത്ത് ലീഗ് നേതാവും ഉൾപ്പെടെ 16 പേരാണ് പ്രതികൾ. പോക്‌സോ വകുപ്പുകൾ പ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസിൽ അറസ്‌റ്റിലായ ഒമ്പത് പേരെ റിമാൻഡ് ചെയ്‌തു.