കാസർഗോഡ് : മഞ്ചേശ്വരത്ത് മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെൽവിൻ അമ്മയെ കൊന്നത് തലയ്ക്കടിച്ചാണ്. (Kasaragod murder case)
പിന്നാലെ വിറകുപുരയിൽ കൊണ്ടിട്ട് തീകൊളുത്തി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത്. മരിച്ചത് 60കാരിയായ ഹിൽഡ ഡിസൂസയാണ്.
മകൻ മെൽവിൻ മൊണ്ടേരയെ പോലീസ് 200 കിലോമീറ്ററോളം പിന്തുടർന്നാണ് കർണാടകത്തിലെ കുന്ദാപുരത്ത് നിന്ന് പിടികൂടിയത്. അയൽവാസിയെയും വീട്ടിലേക് വിളിച്ചുവരുത്തി ആക്രമിച്ചു. ഇവർ ചികിത്സയിലാണ്.