

വൃക്ക രോഗികളുടെ ഡയാലിസിസിന് കാസര്‍കോട് സ്വകാര്യ മെഡിക്കല്‍ സെന്ററിന് നല്‍കേണ്ട തുക സംബന്ധിച്ച വിഷയം പരിഹരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. പ്രശ്‌നം തീര്‍പ്പാക്കാന്‍ KASP അധികാരികളുമായി ജില്ലാ കളക്ടര്‍ സംസാരിച്ചു. രോഗികളുടെ ഡയാലിസിസ് ചികിത്സ ഏതെങ്കിലും തടസമോ പ്രശ്നമോ ഇല്ലാതെ തുടരുന്നതാണ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. (Dialysis)