
കാസർഗോഡ്: ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങിയാതായി വിവരം(rape). 17 വയസുള്ള ആൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് വികാരിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ഫാ. പോൾ തട്ടുംപറമ്പിലിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇതേ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കാസർകോട് കോടതിയിൽ കീഴടങ്ങുകയായിരുന്നു.