കാസർഗോഡ് : കാസർഗോഡ് പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. കാസർഗോഡ് മധു വാഹിനി പുഴയോട് ചേരുന്ന ചാലിൽ ഒഴുക്കിൽപ്പെട്ടാണ് 12 വയസുകാരൻ മരണപെട്ടത്. ചെർക്കള പാടിയിയിലെ മിഥിലാജ് ആണ് മരിച്ചത്.
വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ചാലിൽ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു മിഥിലാജ് ഒഴുക്കിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ആലംപാടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.