തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി കെ രാധാകൃഷ്ണൻ എം പി. ബാങ്കിൽ സി പി എം ജില്ലാ കമ്മിറ്റിക്ക് പങ്കില്ലെന്ന് ഇ ഡിക്ക് ബോധ്യപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്.(Karuvannur case)
ജില്ലാ കമ്മിറ്റിക്ക് ബാങ്കിൽ അക്കൗണ്ട് ഇല്ലെന്ന് താൻ പറഞ്ഞുവെന്നും, ആവർത്തിച്ച് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ രാധാകൃഷ്ണൻ എം പി തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അക്കൗണ്ട് ഉണ്ടെന്നുള്ള മൊഴിയിൽ ഒപ്പിടില്ലെന്ന് താൻ പറഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും, സ്വത്തുക്കൾ സംബന്ധിച്ച് ചോദ്യമുണ്ടായില്ലെന്നും പറഞ്ഞ അദ്ദേഹം, തൻ്റെ മൊഴിയെടുത്തത് ഒരു മണിക്കൂർ മാത്രമാണെന്നും വ്യക്തമാക്കി.