കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി കണ്ടുകെട്ടി ഇഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി കണ്ടുകെട്ടി ഇഡി
Published on

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇ ഡി കണ്ടുകെട്ടി. ഇഡി കൊച്ചി യൂണിറ്റിന്റേതാണ് നടപടി. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി ആളുകൾക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ഇതിന് മുൻപ് തന്നെ ഇഡി തുടങ്ങിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com