
കൊച്ചി: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളും വസ്തുവകകളും ബാങ്കിന് തിരികെ നല്‍കാന്‍ തുടങ്ങിയതായി ഇ.ഡി ഉദ്യോഗസ്ഥർ. കേസില്‍ ഇരകളായവര്‍ക്ക് പണം തിരികെ വാങ്ങാന്‍ ബാങ്കിനെ സമീപിക്കാമെന്നും ഇ.ഡി വ്യക്തമാക്കി. 128 കോടി രൂപയുടെ സ്വത്തുക്കളും ഫണ്ടുകളുമാണ് കണ്ടുകെട്ടിയതെന്ന് ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കള്ളപ്പണ നിരോധന നിയമ പ്രകാരം പണം ബാങ്കിലേയ്ക്ക് കൈമാറാന്‍ അനുമതി തേടി കോടതിയെ സമീപിക്കുമെന്നും ഇ.ഡി ഉദ്യോഗസ്ഥന്‍. പണം ബാങ്കിലേയ്ക്ക് കൈമാറാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി ബാങ്കില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിരുന്നില്ല.