

കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഇന്ന് പുലര്‍ച്ചെ 3.45 ഓടെ കല്ലമ്പലത്ത് നിന്നാണ് കേസിലെ മുഖ്യപ്രതിയായ പങ്കജിനെ പോലീസ് പിടികൂടിയത്.കരുനാഗപ്പള്ളി പോലീസിന്റെ സ്പെഷ്യല്‍ ടീം കല്ലമ്പലത്ത് തിങ്കളാഴ്ച മുതല്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ പ്രതിയെ പിടികൂടുകയായിരുന്നു.അതേസമയം , പങ്കജിന്റെ ക്വട്ടേഷൻ പ്രകാരമാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം.പ്രതിയെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും.പങ്കജിനെ ചോദ്യം ചെയ്യുന്നതോടെ കേസിലെ മുഖ്യപ്രതിയായ അലുവ അതുലിനെ കണ്ടെത്താനും കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.