കര്‍ക്കടക വാവ് ബലിതര്‍പ്പണം ; അധിക സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി |traffic restriction

ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്നതിനാൽ ഇന്ന് രാത്രി 10 മുതല്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
vavu bali
Published on

തിരുവനന്തപുരം : കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെ എസ് ആ ര്‍ ടി സി. നാളെ പുലർച്ചെ നാല് മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്നതിനാൽ ഇന്ന് രാത്രി 10 മുതല്‍ 24ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹന ഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്.

വിവിധ യൂണിറ്റുകളിൽ നിന്നും ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും അധിക സ്പെഷ്യൽ സർവീസുകൾ ചാർട്ടേഡ് ടിപ്പുകൾ എന്നിവ ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ടെന്നും കെ എസ് ആ ര്‍ ടി സി അറിയിച്ചു.

തിരുവല്ലം,ശംഖുമുഖം,വേളി,കഠിനംകുളം,അരുവിക്കര,അരുവിപ്പുറം,അരുവിക്കര ശ്രീ ധര്‍മശാസ്താ ക്ഷേത്രം, (മാറനല്ലൂര്‍),വര്‍ക്കല,തിരുമുല്ലവാരം, കൊല്ലം തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സ്പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ആലുവ,ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രംതിരുനാവായ ക്ഷേത്രം (മലപ്പുറം).

തിരുനെല്ലി ക്ഷേത്രം (വയനാട്) തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കും പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.യാത്രാക്കാരുടെ ആവശ്യം പരിഗണിച്ച് പ്രാദേശിക ബലി തര്‍പ്പണ കേന്ദ്രങ്ങളിലേക്കും അധിക സര്‍വീസുകള്‍ അതാത് ഡിപ്പോകള്‍ ക്രമീകരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com