
റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: കാർ യാത്രക്കാരിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആറു പ്രതികളെ പിടികൂടി കരിപ്പൂർ പോലീസ്. കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിയിലെ നെടുംകളരിയിൽ വച്ചാണ് വളാഞ്ചേരി സ്വദേശി മുസതഫയും, സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിൽ നിന്നും പ്രതികൾ പണം കവർന്നത്. സ്വിഫ്റ്റ് കാറിലെത്തിയെ പ്രതികൾ കാറിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത ശേഷം ഡാഷ് ബോഡിനുള്ളിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
കരിപ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇന്ന് 6 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലും, സംശയിക്കപ്പെട്ട 30 ലേറെ ആളുകളുടെ ഫോൺ നമ്പറുകളുടെ കാൾ വിവരങ്ങളും ടവർ ലൊക്കേഷനുകളും വിശദമായി പരിശോധിച്ചതിൽ നിന്നും പ്രതികൾ സഞ്ചരിക്കാനുപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച നീല സ്വിഫ്റ്റ് കാറിൻ്റെ ആർ സി ഓണറെ കണ്ടെത്തുന്നത്. തുടർന്നാണ് പ്രതികളെ പോലീസ് കണ്ടെത്തുന്നത്. നിസാർ.പി, മുഹമ്മദ് ഷഫീഖ് കെ.സി, അബ്‌ദു നാസർ, സൈനുല്ഴ ആബിദ്, ഇർഷാദ് കുന്നത്തൊടി, മുഹമ്മദ് മുസ്‌ഫർ എ.പി എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു