
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ PBC അഞ്ചാം തവണയും 'ജലരാജാവായി'. ഹീറ്റ്സ് മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കരിച്ചാലിന്റെ 16 മത് കിരീടമാണ്. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിന് ശേഷമാണ് കാരിച്ചാൽ PBC ചൂണ്ടൻ ഒന്നാമതെത്തിയത്.
മത്സരം ഫോട്ടോ ഫിനിഷിലാണ് ഫൈനൽ അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചത്. അഞ്ചാം തവണയും ട്രോഫി നേടി പിബിസി ചരിത്രം കുറിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.