കോഴിക്കോട്: യു.ഡി.എഫ്. ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാൻ വഴിവിട്ട നീക്കം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ബാങ്ക് അധികൃതർ രംഗത്തെത്തി. 800-ഓളം പേർക്ക് ഒറ്റ ദിവസം വഴിവിട്ട് അംഗത്വം നൽകി എന്ന ആരോപണം തെറ്റാണെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ ഭരണസമിതി തീരുമാന പ്രകാരം അംഗങ്ങളായവരുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.(Karassery Bank controversy, officials say membership allegations are false)
സഹകരണ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ നടപടികൾ സ്വീകരിച്ചത്. ബാങ്കിലെ ഐ.ടി. വിഭാഗം ജീവനക്കാരാണ് ഈ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയത്. ചെയർമാൻ ജനറൽ മാനേജർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ജീവനക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ യൂസർ ഐ.ഡി. ഉപയോഗിച്ച് അംഗങ്ങളെ ചേർത്തു എന്ന ആരോപണം തെറ്റാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.