
തിരുവനന്തപുരം : ഭാസ്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. ഇവരുടെ മോചനത്തിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. (Karanavar murder case)
നേരത്തെ ഗവർണർ മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ചിരുന്നു. പ്രതിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് പതിപ്പിച്ചാൽ പുറത്തിറങ്ങാം.
14 വർഷം തടവ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഷെറിൻ മോചിതയാകുന്നത്. ഇവർക്ക് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് ഏറെ വിവാദം ആയിരുന്നു.