കോഴിക്കോട് : യെമൻ പൗരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാളെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള മലയാളി നഴ്സ് നിമിഷ പ്രിയയുടെ കാര്യത്തിൽ പ്രതികരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. (Kanthapuram AP Aboobacker Musliyar on Nimisha Priya's case)
അദ്ദേഹം പറഞ്ഞത് യെമനിലെ പണ്ഡിതന്മാരെ ബന്ധപ്പെട്ടുവെന്നാണ്. വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥയുണ്ട് എന്നും, അത് ഉപയോഗിക്കാനാണ് നീക്കമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിൻ്റെ ഇടപെടൽ വഴി തലാലിൻ്റെ കുടുംബവുമായി ചർച്ചകൾ തുടരുകയാണ്. കുടുംബം ഇത് പൂർണ്ണമായും അംഗീകരിച്ചാൽ മാത്രമേ നീക്കം വിജയിക്കുകയുള്ളൂവെന്നും ഏകന്തപുരം വ്യക്തമാക്കി.