Suicide : 'കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്‌തവർക്കൊപ്പമാണ്': റീമയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം

ഈ നാട്ടിൽ തന്നെപ്പോലെയുള്ള പെങ് കുട്ടികൾക്ക് നീതി കിട്ടില്ലെന്നും ഇതിൽ പറയുന്നു.
Suicide : 'കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്‌തവർക്കൊപ്പമാണ്': റീമയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം
Published on

കണ്ണൂർ : കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമ എന്ന യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ. ഭർതൃമാതാവ് തനിക്ക് ഒരിക്കലും സമാധാനം നൽകിയിട്ടില്ല എന്നും, അവരുടെ വാക്ക് കേട്ട് ഭർത്താവ് തന്നെയും കുട്ടിയേയും വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്നും ഇതിലുണ്ട്. (Kannur woman's suicide case )

ഭർത്താവ് കമൽരാജ് എല്ലാ പീഡനങ്ങൾക്കും കൂട്ടുനിന്നുവെന്നും, മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ സാധിച്ചില്ലെന്നും പറയുന്ന യുവതി, മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ല എന്ന് തോന്നുന്നത് കൊണ്ടാണ് ജീവനൊടുക്കുന്നത് എന്നും കൂട്ടിച്ചേർത്തു.

ഈ നാട്ടിൽ തന്നെപ്പോലെയുള്ള പെങ് കുട്ടികൾക്ക് നീതി കിട്ടില്ലെന്നും, കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണെന്നും റീമയുടെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നു. റീമ കുഞ്ഞുമായി പുഴയിൽ ചാടിയത് ശനിയാഴ്ച്ച അർധരാത്രിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com