കണ്ണൂർ: സ്‌നേഹ എന്ന യുവതിയുടെ ആത്മഹത്യയിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ജിനീഷിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. (Kannur woman's suicide case )
വീട്ടിലെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിലാണ് സ്നേഹയെ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് ഭർത്താവും വീട്ടുകാരുമാണ് മരണത്തിന് കാരണമെന്നാണ്.
സ്നേഹയുടെ ബന്ധു പറയുന്നത് പുഴുത്ത മൃഗത്തോടുള്ള പരിഗണന പോലും ഭർതൃവീട്ടുകാർ യുവതിയോട് കാണിച്ചില്ല എന്നാണ്. ദമ്പതികൾക്ക് മൂന്ന് വയസുള്ള കുഞ്ഞുണ്ട്.