കണ്ണൂർ : സ്വന്തം വീട്ടിൽ വച്ച് തൂങ്ങിമരിച്ച സ്നേഹ എന്ന 24കാരിയുടെ ഭർത്താവ് ജിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. (Kannur Woman's Suicide case )
ഭർത്താവിനെതിരെ യുവതിയുടെ കുടുംബം പരാതിയുമായി എത്തിയിരുന്നു. മരണത്തിൻ്റെ ഉത്തരവാദിത്വം ഭർത്താവിനും വീട്ടുകാർക്കും ആണെന്ന് സ്നേഹ ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.
സ്ത്രീധനത്തിൻ്റെ പേരിലും കുട്ടിക്ക് തൻ്റെ നിറമല്ലെന്ന കാരണത്താലും ഇയാൾ സ്നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്നേഹയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.