കണ്ണൂർ : കായലോട് സദാചാര ആക്രമണത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്. (Kannur woman suicide case )
റസീനയുടെ കുടുംബത്തിൻ്റെ പരാതിയിൽ കഴമ്പില്ല എന്നാണ് പ്രാഥമിക നിഗമനം. റഹീസ് യുവതിയുമായി അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല.
ഇയാൾക്കെതിരെ റസീനയുടെ ആത്മഹത്യാ കുറിപ്പിലും പരാമർശം ഇല്ല. നിലവിലെ ആരോപണങ്ങൾ കേസിനൊപ്പം തന്നെ അന്വേഷിക്കും.