കണ്ണൂർ : കല്യാട് വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ച സംഭവത്തിൽ പൂജാരി അറസ്റ്റിലായി. മഞ്ജുനാഥാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കർണാടക സിംഗപട്ടണം സ്വദേശിയും പൂജാരിയുമാണിയാൾ. (Kannur woman murder case)
കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ദർഷിത കവർച്ച ചെയ്ത പണം ഇയാൾക്ക് കൈമാറിയിരുന്നു. എന്നാൽ, വീട്ടിലെ പ്രേത ശല്യം ഒഴിപ്പിക്കാനായി 2 ലക്ഷം മാത്രമേ വാങ്ങിയുള്ളുവെന്നാണ് ഇയാളുടെ മൊഴി.
ഭർത്താവിൻ്റെ വീട്ടിൽ നിന്നാണ് യുവതി മോഷണം നടത്തിയത്. ലോഡ്ജിലാണ് ഇവരുടെ മൃതദേഹം ഉണ്ടായിരുന്നത്.