കണ്ണൂർ : കല്യാട് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും വീട്ടിൽ മോഷണം നടക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർഷിതയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. (Kannur woman murder case)
യുവതിയുടെ വായിൽ സ്ഫോടകവസ്തു വച്ച് പൊട്ടിച്ചിരിക്കുകയാണ്. ഇത് ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണെന്നാണ് സൂചന.
ഇവരുടെ സുഹൃത്ത് സിദ്ധരാജു കർണാടക പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. 30 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്.