കണ്ണൂർ സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി | Dead

മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു.
Kannur native student found dead in hostel in Rajasthan
Updated on

കണ്ണൂർ: ചക്കരക്കൽ സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. (Kannur native student found dead in hostel in Rajasthan)

രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു പൂജ. നവംബർ 28-ന് രാത്രിയിലാണ് കോളേജ് ഹോസ്റ്റലിൽ വെച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടിൽ ലഭിച്ചത്.

കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. വസന്തന്റെയും സിന്ധുവിന്റെയും ഏക മകളാണ് പൂജ.

Related Stories

No stories found.
Times Kerala
timeskerala.com