കണ്ണൂർ : യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് രണ്ടു പേരെ പിടികൂടി. കണ്ണൂർ ആലക്കോട്ടാണ് സംഭവം. പ്രജുലിൻ്റെ മൃതദേഹം കഴഞ്ഞ മാസം 25നാണ് കുളത്തിൽ നിന്ന് കണ്ടെത്തിയത്. (Kannur man murder case)
പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇത് കൊലപാതകം ആണെന്ന് തെളിഞ്ഞു. ഇയാളുടെ സുഹൃത്തുക്കളായ മിഥിലാജ്, ഷാക്കിർ എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.
മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും, ഇത് കൊലയിലേക്ക് നയിക്കുകയുമായിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഉണ്ടായതെന്നാണ് വിവരം.