കണ്ണൂർ : കൃഷ്ണ ജ്വല്ലറിയിൽ നിന്ന് ജീവനക്കാരിയും ഭർത്താവും ചേർന്ന് ഏഴരക്കോടി രൂപ തട്ടിയ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച്. ഇവർ കേസിൽ കുറ്റപത്രം സമർപ്പിച്ചു. (Kannur Jewellery fraud case)
ജ്വല്ലറിയിലെ ചീഫ് അക്കൗണ്ടന്റ് ആയിരുന്ന സിന്ധു, ഭർത്താവ് ബാബു എന്നിവരാണ് പ്രതികൾ. കുറ്റപത്രം സമർപ്പിച്ചത് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്.
65 രേഖകളും, 60ഓളം സാക്ഷികളുമാണ് കേസിലുള്ളത്. കുറ്റപത്രം സമർപ്പിച്ചത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ആണ്.