കണ്ണൂർ : ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ മരണ സംഖ്യ മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളിക്ക് കൂടി ജീവൻ നഷ്ടമായി.(Kannur fire accident death updates)
മരിച്ചത് ശിബ ബെഹ്റ എന്ന 34കാരനാണ്. ഇയാൾ ഒഡീഷ ബിഷന്തപൂർ സ്വദേശിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തീ പടർന്നത് തളിപ്പറമ്പിലെ ബസ് സ്റ്റാൻഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ്.