കണ്ണൂർ : കെ സുധാകരന് വേണ്ടി മാത്രം മുദ്രാവാക്യം വിളിച്ചത് പാർട്ടിയിൽ നിന്ന് പുറത്താക്കിയ പ്രാദേശിക പ്രവർത്തകർ ആണെന്ന് പറഞ്ഞ് കണ്ണൂർ ഡി സി സി.(Kannur DCC on Slogans for K Sudhakaran )
കെ പി സി സി നേതൃത്വത്തെ അപമാനിക്കുന്ന രീതിയിൽ സുധാകരന് വേണ്ടി മാത്രം മുദ്രാവാക്യം വിളിക്കുകയായിരുന്നു. എന്നാൽ, കണ്ണൂരിലെ പ്രധാനപ്പെട്ട നേതാവായ കെ സുധാകരന് വേണ്ടി മുദ്രാവാക്യം വിളിച്ചതിൽ അപാകതയില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്.