കണ്ണൂർ : വിമാനത്താവളത്തിൽ അച്ഛനമ്മമാരുടെ ആലിംഗനം പ്രതീക്ഷിച്ച് എത്തിയ ഷിബിനെ കാത്തിരുന്നത് ദുരന്തവാർത്തയാണ്. പ്രേമരാജൻ -ശ്രീലേഖ ദമ്പതികളുടെ മരണം ആ നാടിനെയും വേദനയിലാഴ്ത്തി. ശ്രീലേഖ മന്ത്രി എ കെ ശശീന്ദ്രൻ്റെ സഹോദരിയുടെ മകളാണ്.(Kannur couple death case)
ഫോൺ ചെയ്‌തിട്ടും എടുക്കാത്തതിനെത്തുടർന്നാണ് ഡ്രൈവർ സരോഷ് വീട്ടിലെത്തിയത്. അപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. കോളിംഗ് ബെല്ലടിച്ചിട്ടും തുറക്കാത്തതിനാൽ അയാളവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്നു. ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റിരുന്നു. ഇവരെ കൊലപ്പെടുത്തിയതിന് ശേഷം പ്രേമരാജൻ ജീവനൊടുക്കിയതാകാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങൾ പൊള്ളലേറ്റ നിലയിൽ ആയിരുന്നു. മുറിയിൽ മണ്ണെണ്ണ ഗന്ധവും ഉണ്ടായിരുന്നു. കിടക്കയിൽ ചുറ്റികയും കണ്ടെത്തി. ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും. മൃതദേഹങ്ങൾ പരിയാരത്തേക്ക് മാറ്റി. നാളെ മൂത്ത മകൻ കൂടി ഓസ്‌ട്രേലിയയിൽ നിന്നെത്തിയതിന് ശേഷമാണ് സംസ്ക്കാരം.