
കണ്ണൂർ: കണ്ണൂർ ഡി.സി.സി ഓഫീസിന് സമീപം നാട്ടുകാർ കണ്ടത് ഗോവിന്ദച്ചാമിയെയല്ലെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ(Govindachamy escape). കണ്ണൂർ കാളാപ്പ് ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്ന് ഗോവിന്ദച്ചാമി പിടിയിലായതായി വാർത്ത പരന്നിരുന്നു.
ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് പ്രദേശത്ത് ഗോവിന്ദച്ചാമിയെന്ന് സംശയിക്കുന്നയാളെ നാട്ടുകാർ കണ്ടത്. ഇയാളുടെ വലതു കൈ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും ഇയാളുടെ കയ്യിൽ ഒരു കവർ ഉണ്ടയിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന് പ്രദേശത്ത് നാട്ടുകാരും പോലീസും പരിശോധന നടത്തിയിരുന്നു. എന്നാൽ അത് ഗോവിന്ദച്ചാമിയല്ലെന്നുള്ള സ്ഥിരീകരണമാണ് നിലവിൽ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.