കണ്ണൂർ : കണ്ണൂര്‍ കീഴറ സ്ഫോടന കേസിലെ മുഖ്യ പ്രതി അനൂപ് മാലിക് റിമാന്റില്‍. ഇന്നലെയാണ് അനൂപ് മാലിക് പൊലീസിന്റെ പിടിയിലായത്. കീഴറയില്‍ വാടക വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ചാലാട് സ്വദേശി മുഹമ്മദ് അഷാമാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട്ടുവച്ച് അറസ്റ്റ് ചെയ്ത പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.സമാനമായ ഏഴ് കേസുകളിൽ പ്രതിയായ ഇയാൾ ഒരേ കുറ്റകൃത്യം ആവർത്തിക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. എന്നാൽ സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. റിമാന്‍ഡു ചെയ്ത പ്രതിയെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.