കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക് പിടിയില്‍ |kannapuram blast

കാസർകോട് കാഞ്ഞങ്ങാട് നിന്നാണ് പ്രതി അനൂപ് മാലിക് പിടിയിലായത്.
arrest
Published on

കണ്ണൂർ: കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട് നിന്നാണ് പ്രതി അനൂപ് മാലിക് പിടിയിലായത്. സ്‌ഫോടനത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

കണ്ണപുരം കീഴറയിൽ വാടക വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച കേസിലെ പ്രതിയാണ് പിടിയിലായത്.ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ നിലംപതിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുത്തത്.

സംഭവത്തിൽ വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നയാളെന്ന് വിശ്വസിപ്പിച്ചാണ് അനൂപ് വീട് വാടകക്ക് എടുത്തതെന്നാണ് വീട്ടുടമസ്ഥയുടെ പ്രതികരണം.

അനൂപിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരമുള്ള ആറ് കേസുകള്‍ നിലവിലുണ്ട്. 2016ല്‍ കണ്ണൂര്‍ പുഴാതിയില്‍ വീടിനുള്ളില്‍ സമാന രൂപത്തില്‍ സ്‌ഫോടനം ഉണ്ടായ കേസിലും അനൂപ് മാലിക് പ്രതിയാണ് .

Related Stories

No stories found.
Times Kerala
timeskerala.com