
കണ്ണൂർ: കണ്ണപുരം സ്ഫോടനത്തിൽ രാഷ്ട്രീയ ആരോപണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തി(Kannapuram blast). സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്ക് കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണെന്നും ഉത്സവങ്ങളും ആഘോഷങ്ങളോ അടുത്തില്ലാത്ത ഈ സമയത്ത് മാരകമായ സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഫോടനത്തിൽ മരിച്ചയാൾ കിടന്നുറങ്ങുകയായിരുന്നു. കെട്ടിട അവശിഷ്ടങ്ങൾ വീണാണ് അയാൾ കൊല്ലപ്പെട്ടത്. പൊട്ടിയത് പടക്കമാണോ ബോംബ് ആണോ എന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.