
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ സ്‌ഫുടനമുണ്ടായ വീട് വാടകയ്‌ക്കെടുത്തു നൽകിയ അനൂപ് മാലിക്കിനെതിരെ എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു(Kannapuram blast). സ്ഫോടനം നടന്ന വീട്ടിൽ വരാറുണ്ടായിരുന്ന അനൂപ് മാലിക്ക് 2016 ലെ പുഴാതി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിലെ പ്രതിയാണെന്നാണ് വിവരം.
അനൂപ് മലക്കിനെതിരെ വിവിധ സ്റ്റേഷനുകളിൽ സ്‌ഫോടക വസ്തു നിയമ പ്രകാരം 6 കേസുകളാണ് ഉള്ളത്. ഇയാൾ വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ വീടുകൾ വാടകയ്‌ക്കെടുത്ത് സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നയാളാണ്. ഇതിനായി ഇയാൾക്ക് സഹായികളും ഉണ്ടെന്നാണ് വിവരം. അനൂപിന്റെ ബന്ധു കൂടിയായ കൊല്ലപ്പെട്ട മുഹമ്മദ് ആഷാം ഇതിൽ ഒരു സഹായിയായിരുന്നു. സ്‌ഫോടക വസ്തുക്കൾ നിർമിച്ച് അനൂപ് പറയുന്ന ഇടങ്ങളിൽ എത്തിച്ചിരുന്നത് മുഹമ്മദ് ആശാം ആണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.