കോട്ടയം : കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് സിവിൽ സർവ്വീസിൽ നിന്ന് രാജിവച്ച കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്. അദ്ദേഹം ഇന്ന് ഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്ത് എത്തി കോൺഗ്രസ് അംഗത്വം സ്വീകരിക്കും. (Kannan Gopinathan to join Congress)
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് ഈ നീക്കം. സിവിൽ സർവ്വീസിൽ നിന്ന് രാജി വയ്ക്കുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമാണ് കണ്ണൻ ഗോപിനാഥൻ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹം സർവീസിൽ നിന്ന് രാജിവച്ചു.