Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaകാഞ്ഞങ്ങാട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഹോട്ടലുടമ മരിച്ചു | Kanhangad...

കാഞ്ഞങ്ങാട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഹോട്ടലുടമ മരിച്ചു | Kanhangad Car Accident

🎙️ Latest Podcast

കാസർകോട്: കാഞ്ഞങ്ങാട് ചേറ്റുകുണ്ടിൽ കാർ സ്കൂട്ടറിലിടിച്ച് ഹോട്ടലുടമയായ ചിത്താരി കടപ്പുറത്തെ കെ.വി. ബാലകൃഷ്ണൻ (58) മരിച്ചു (Kanhangad Car Accident). കുടുംബത്തോടൊപ്പം ചേറ്റുകുണ്ടിൽ ‘ശ്രീമുത്തപ്പൻ വനിതാ ഹോട്ടൽ’ നടത്തിവരികയായിരുന്നു അദ്ദേഹം. ഹോട്ടലിൽ നിന്നും പാർസൽ വിതരണം ചെയ്യാനായി സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.

കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് ഉദുമ ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. പുറകിൽ നിന്നെത്തിയ കാർ അമിതവേഗതയിൽ സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരേതനായ കെ.വി. അമ്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ്. മുൻ അജാനൂർ പഞ്ചായത്തംഗം സുമംഗലയാണ് ഭാര്യ. മകൻ: കെ.വി. അഭയ്.

ഉദയൻ, രജിത സുഭാഷ്, ജ്യോതിഷ് (കാർന്നോച്ചൻ, ആയംപാറ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം സ്ഥാനികൻ), പരേതനായ ഹരീഷ്.
അമിതവേഗതയെത്തുടർന്നുണ്ടായ അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Story Summary:
K.V. Balakrishnan (58), a hotel owner from Chithari Beach, died in a road accident near Kanhangad. The incident occurred while he was out delivering food on his scooter, when a speeding car rammed into him. Both vehicles were heading towards Uduma at the time of the crash. Balakrishnan co-ran the Sree Muthappan Vanitha Hotel in Chettukundu. He is survived by his wife Sumangala, a former Ajanur panchayat member, and son Abhay. Police are investigating the case regarding the speeding vehicle.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.