
കാസർകോഡ്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യാശ്രമം നടത്തിയതിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഹോസ്റ്റൽ വാർഡന്റെ പീഡനത്തെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിദ്യാർത്ഥികളുടെ പരാതി.
കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ 100 ലേറെ വിദ്യാർത്ഥികളാണ് മൻസൂർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ദിവസം മൂന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ശ്രമം നടത്തി. ഗുരുതരാവസ്ഥയിൽ വിദ്യാർത്ഥിനി മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.