
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിനായി ഒരുങ്ങി പാലക്കാട്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണം നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ രാവിലെ പൂജകൾക്കു ശേഷം 10.30നും11.30നും ഇടയ്ക്കാണു രഥാരോഹണം നടക്കുക. (Kalpathi Ratholsavam)
തുടർന്ന് മൂന്നു രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും. രഥോത്സവത്തിന്റെ സുഖമമായ നടത്തിപ്പിനായി എല്ലാ ഒരുക്കങ്ങളും ചെയ്തെന്നും സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.