Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaകലൂർ സ്റ്റേഡിയത്തിലെ ഗേറ്റ് തകർന്നുവീണ സംഭവം: GCDA അന്വേഷണത്തിന് ഉത്തരവിട്ടു |...

കലൂർ സ്റ്റേഡിയത്തിലെ ഗേറ്റ് തകർന്നുവീണ സംഭവം: GCDA അന്വേഷണത്തിന് ഉത്തരവിട്ടു | Kaloor Stadium

🎙️ Latest Podcast

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നിൽ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവത്തിൽ ജി സി ഡി എ അന്വേഷണത്തിന് നിർദ്ദേശം നൽകി. ജി.സി.ഡി.എയിലെ എൻജിനീയറിങ് വിഭാഗമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക.(Kaloor Stadium gate collapse incident: GCDA orders investigation)

അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ജി.സി.ഡി.എ ചെയർമാൻ നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കവാടത്തിലെ ഗേറ്റാണ് ഇന്നലെ തകർന്നുവീണത്. ആ സമയം ആ വഴി വന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഗേറ്റ് പതിച്ചത്. ഡ്രൈവർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.