

കലൂർ സ്റ്റേഡിയം അപകടത്തിൽ ഒരാൾ കൂടി പിടിയിൽ. മൃദംഗ വിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീമിനെയാണ് പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഷമീർ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. പരിപാടിയുടെ ഗിന്നസ് റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത് ഇയാളുടെ പേരിലാണ്. സംഭവത്തിൽ നേരത്തെ നൃത്ത പരിപാടിയുടെ ഇവന്റ് മാനേജർ കൃഷ്ണ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേ സമയം, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ക്ലിയറന്‍സ് നേടാതെയാണ് സംഘാടകര്‍ കലൂര്‍ സ്റ്റേഡിയത്തിൽ മെഗാ ഡാൻസ് നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വക്തമാക്കി.