പാൻ ഇന്ത്യൻ ചിത്രം 'കാകുൽസ്ഥ പാർട്ട്‌ 1'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | Kakulstha Movie

'കാകുൽസ്ഥ പാർട്ട്‌ 1'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചൊവ്വാഴ്ച 11.11ന് പുറത്തിറങ്ങി
Kalkulstha
Published on

ഗോൾഡൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അനീഷ് ലീ അശോക് കഥ,തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'കാകുൽസ്ഥ പാർട്ട്‌ 1'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചൊവ്വാഴ്ച 11.11ന് പുറത്തിറങ്ങി. (Kakulstha Movie)

2014 ൽ പുറത്തിറങ്ങിയ "ഇതിഹാസ" എന്ന സൂപ്പർ ഹിറ്റ് മലയാളം ചിത്രത്തിന്റെ തിരക്കഥയ്ക്ക് ശേഷം അനീഷ് ലീ അശോക് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'കാകുൽസ്ഥ പാർട്ട്‌ 1'. നായകൻ ആരാകുമെന്നുള്ള എക്സൈറ്റ്മെന്റും ക്യൂര്യോസിറ്റിയും നിലനിർത്തി കൊണ്ടാണ് പോസ്റ്റർ എത്തിയിട്ടുള്ളത്.

യൂണിവേഴ്സൽ -റിയലിസ്റ്റിക് ഫാന്റസി -കോമഡി മൂവിയായാണ് പ്രമുഖതാരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസ്, പാപ്പൻ തുടങ്ങി ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രോജക്ട് ഹെഡ് ആയിരുന്ന സുമിത്ത് പുരുഷോത്തമനും ഈ സിനിമയ്ക്ക് വേണ്ടി കൈകോർക്കുന്നു. പി ആർ ഓ- എ. എസ്.ദിനേശ്, മനു ശിവൻ. മാർക്കറ്റിംഗ് - ലിറ്റിൽ ഫ്രെയിംസ് എന്റർടൈമെന്റ്, ഡിജിറ്റൽ ആൻഡ് വിഷ്വൽ പ്രമോഷൻസ് - നന്ദു പ്രസാദ്. 2026 ദീപാവലി റിലീസായി 'കാകുൽസ്ഥ പാർട്ട്‌ 1' തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
Times Kerala
timeskerala.com