
കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവു പിടിച്ച കേസിലെ ഒന്നാം പ്രതി ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി. ജില്ലാ കോടതി അപേക്ഷ തള്ളിയതോടെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ നടക്കുന്ന സമയമാണെന്നും അതിനാൽ ജാമ്യം അനുവദിക്കണം എന്നുമായിരുന്ന് ആകാശ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.