കൃഷിയ്ക്കൊപ്പം കളമശ്ശേരി : ചിങ്ങം ഒന്ന് മുതൽ ഫാം ടു പ്ലേറ്റ് സംവിധാനം ഒരുക്കും : മന്ത്രി പി രാജീവ്‌

കൃഷിയ്ക്കൊപ്പം കളമശ്ശേരി : ചിങ്ങം ഒന്ന് മുതൽ ഫാം ടു പ്ലേറ്റ് സംവിധാനം ഒരുക്കും : മന്ത്രി പി രാജീവ്‌
Published on

കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കി വരുന്ന കൃഷിയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പച്ചക്കറി കർഷകരിൽ നിന്നും ശേഖരിക്കുന്ന ഉത്പനങ്ങൾ വിപണനം ചെയുന്നതിനായി ഫാം ടു പ്ലേറ്റ് സംവിധാനം നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി മുപ്പത്തടം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പച്ചക്കറി മില്ലറ്റ് കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിങ്ങമാസം ഒന്നുമുതൽ എയർ കണ്ടീഷൻ ചെയ്ത വാഹനങ്ങൾ ഉപയോഗിച്ച് ഫാം ടു പ്ലേറ്റ് സംവിധാനം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കൃഷിയിടത്തിൽ നിന്ന് നേരിട്ട് അടുക്കളയിലേക്ക് പച്ചക്കറികൾ എത്തിയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സംഭരണത്തിനായി വാഹനങ്ങൾ സജ്ജമാകും. ഫ്ലാറ്റുകൾ, റെസിഡൻഷ്യൽ ഏരിയ, യൂണിവേഴ്സിറ്റി, സർക്കാർ ഓഫീസുകൾ എന്നിങ്ങനെ പ്രധാന കേന്ദ്രങ്ങളിൽ എല്ലാ ദിവസവും നിശ്ചിത സമയം പച്ചക്കറി എത്തിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സംസ്കരണത്തിനായി കുന്നുകരയിൽ 37 അര ഏക്കറിൽ കിൻഫ്രയുടെ പുതിയ ഭക്ഷ്യസംസ്കരണ പാർക്ക് ആരംഭിക്കും. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനവും നടക്കും. പച്ചക്കറികളുടെ തറവിലയെക്കാൾ താഴെ പോകുന്ന സാഹചര്യങ്ങളിൽ ഫ്ലിപ്കാർട്ട് തറവിലയിൽ ഉത്പനങ്ങൾ സംഭരിക്കുമെന്നും ഇതിലൂടെ കർഷകരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരിയെ ഒരു കാർഷിക സ്വാശ്രയ മണ്ഡലമാക്കി ഭക്ഷ്യ പരമാധികാരം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിലെ മുഴുവൻ പച്ചക്കറി മില്ലറ്റ് കർഷകരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന്, അതിൽ നിന്നും മണ്ഡലതല സബ് കമ്മിറ്റിയ്ക്ക് രൂപം നൽകി ഉത്പാദനം വിപണനം കൂടാതെ കൃഷി അനുബന്ധ ഘടകങ്ങൾ ഉപസമിതികൾക്ക് നിർവഹിക്കാൻ പ്രാപ്തമാക്കുകയാണ് സംഗമങ്ങളിലൂടെ ലക്ഷ്യമാകുന്നത്.

മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമ്യ തോമസ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ അബൂബക്കർ,കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ടി കെ ഷാജഹാൻ , നീറിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എം കെ ബാബു , പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി, ബ്ലോക്ക് മെമ്പർ ട്രീസാ മോളിൽ,പഞ്ചായത്തംഗം വി കെ ശിവൻ, ജമാൽ, റിട്ടയേഡ് രജിസ്ട്രാർ അബ്ദുൽ ജലീൽ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഗീതാ ചന്ദ്രൻ, ശ്രീജ രാജീവ് (എസ് എച്ച് എം), മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സാബു പി എച്ച്, കടുങ്ങല്ലൂർ കൃഷി ഓഫീസർ നെയ്മ നൗഷാദലി, ആലങ്ങാട് കൃഷി ഓഫീസർ രേഷ്മ ഫ്രാൻസിസ്, ആത്മാ ബി ടി എം ടി എൻ മിഷിൽ, സംഘാടകസമിതി ജനറൽ കൺവീനർ എംപി വിജയൻ, സബ് കമ്മിറ്റി കൺവീനർ എം എസ് നാസർ, സബ് കമ്മിറ്റി അംഗം എം എസ് രാജീവ് എന്നിവർ ചടങ്ങിന്റെ ഭാഗമായി .

സംഗമത്തിൽ മണ്ഡലതല പച്ചക്കറി ചെറുധാന്യ സബ് കമ്മിറ്റി കൺവീനറായി വർഗീസ് പൊള്ളയിലിനെ തിരഞ്ഞെടുത്തു

Related Stories

No stories found.
Times Kerala
timeskerala.com