
തിരുവനന്തപുരം: മിമിക്രി കലാകാരനും സിനിമാ നടനുമായ കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി(Kalabhavan Navas). "മിമിക്രിയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന നവാസ് ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു"വെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് കലാഭവൻ നവാസ് ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടലിൽ കുഴഞ്ഞു വീണു മരിച്ചത്. ഹോട്ടൽ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. 8 മണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്ന നവാസിനെ 9 മണിക്കും കാണാതായതോടെ ഹോട്ടൽ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.